Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

Tuesday, July 19, 2016

വിശപ്പ്‌

ഞാന്‍ മാര്തഹള്ളി വിശന്നു വലഞ്ഞു നില്കുകയായിരുന്നു ഇനി ഒരു ജ്യൂസ്‌ എങ്കിലും കുടിക്കാതെ മുന്നോട്ട് പോവാന്‍ ആവില്ല എന്ന അവസ്ഥ , ഞാന്‍ ഒരു മലയാളി ജ്യൂസ്‌ സെന്റെറില്‍ കയറി , അവിടെ കണ്ട വിലകൂടിയ ഒരു ജ്യൂസ്‌ തന്നെ ഓര്‍ഡര്‍ ചെയ്തു. അത് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു അമ്മയും കുഞ്ഞും വന്നു എന്റെ നേരെ കൈ നീട്ടിയത്, എനിക്ക് ശരിക്കും ദേഷ്യം ആണ് വന്നത് ഭക്ഷണം കഴിക്കാനും അനുവദിക്കില്ല നാശങ്ങള്‍ എന്ന് മനസ്സില്‍ ആലോചിച്ചു ഞാന്‍ നിഷേധ സ്വരത്തില്‍ തലയാട്ടി, ഒന്നും പറയാതെ അവര്‍ തിരിഞ്ഞു നടന്നു. ഞാന്‍ ജ്യൂസ്‌ സെന്റെറില്‍ കാശ് കൊടുക്കുമ്പോള്‍ വയറു നിറഞ്ഞെങ്കിലും മനസ് നിറയാത്ത അവസ്ഥ. ബാക്കി വന്ന കാശിനു ഒരു ബിസ്കെട്ടും വാങ്ങി ഞാന്‍ ആ അമ്മയെയും കുഞ്ഞിനേയും തേടി നടന്നു. അവര്‍ കുറച്ചകലെ വേറെ ഒരാളുടെ മുന്നില്‍ കൈ നീട്ടുകയായിരുന്നു, അയാളുടെ അവഗണനയും സഹിച്ചു നടന്ന ആ കുഞ്ഞിന്‍റെ കയ്യിലേക്ക് ഞാന്‍ ആ ബിസ്കെറ്റ് വച്ച് കൊടുത്തു , ഒരു ചിരി തിരിച്ചൊരു ചിരി.
തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ ഒരു മനുഷ്യന്‍ ആവുകയായിരുന്നു അഥവാ ഞാന്‍ എന്റെ തന്നെ ഹീറോ ആവുകയായിരുന്നു, വിശപ്പ്‌ സ്വയം അനുഭവിച്ചത് കൊണ്ടാണോ ആ സഹജീവിയുടെ വിശപ്പ്‌ എന്നെയും വേട്ടയാടിയത് എന്നെനിക്കറിയില്ല. ഞാന്‍ കാരണം ആ കുട്ടി ചിരിച്ചപ്പോള്‍ കിട്ടിയ സന്തോഷം അത് പറഞ്ഞറിയിക്കാന്‍ പറ്റുമെന്ന് തോനുന്നില്ല. ഇനി ഒരിക്കലും കാണാന്‍ സാധ്യത ഇല്ലാത്ത ഏതോ ഒരു കുട്ടിയുടെ (stranger ഇതിനെക്കാള്‍ നല്ല വാക്ക് മലയാളത്തില്‍ ഉണ്ടെന്നു തോനുന്നില്ല) നിറഞ്ഞ കണ്ണുകളില്‍ ഒരു പുഞ്ചിരി വിരിയിക്കാന്‍ എനിക്ക് പറ്റിയെങ്കില്‍ ഞാന്‍ കരുതുന്നു അത് തന്നെയാണ് ഏറ്റവും വല്യ പുണ്യം.

നേര്ച്ചപെട്ടിയില്‍ ഇടുന്ന പണം പുറത്തുള്ള പാവങ്ങള്‍ക്ക് കൊടുക്കാന്‍ നിങ്ങള്‍ക്ക് പറ്റിയാല്‍ നിങ്ങള്‍ തന്നെയാണ് ദൈവം ... (y).

Saturday, October 26, 2013

മണം

ഇന്നലെ പെട്ടന്നൊരു മഴ പെയ്തപ്പോളാണ്, ആ മണ്ണിന്റെ മണം എന്റെ മൂക്കിലേക്ക് അടിച്ച കയറിയത് , അത് ഒര്മപെടുത്തിയത് ഒന്നാം ക്ലാസ്സില്‍ കണ്ടന്‍ ട്രൌസര്‍ ഇട്ടു പോയ എന്നെ ആണ്.
അതെ ഓരോ മണവും നമുക്ക് ഓരോ ഓര്‍മകളാണ് ,
കുട്ടിക്കൂറ പൌഡര്‍ എന്റെ മനസിലേക്ക് അവളുടെ ഓര്‍മ്മകള്‍ കുത്തി നിറച്ചപ്പോള്‍, എന്റെ പ്രിയ സുഹൃത്തിനു ലൈഫ് ബോയ്‌ സോപിന്റെ മണമായിരുന്നു. ചന്ദന തിരിയുടെ മണം എപ്പോളും മരണത്തിന്റെ ഒര്മാപെടുത്തലാണ്.

അതെ ജീവിതം കുറെ മണങ്ങള്‍ മാത്രം ആണ് , ബേബി പൌടെറില്‍ തുടങ്ങി ചന്ദന തിരിയില്‍ അവസാനിക്കുന്ന കുറെ നല്ല മണങ്ങള്‍....

Friday, September 20, 2013

ഒരു ശരി

                    ബസ്സിലെ ജനൽ കമ്പിയിൽ തലയിടിച്ചാണ് ഞാൻ ഉറക്കം ഉണർന്നത് ,
അതെ ഇന്ന് Sep 12 ശനിയാഴ്ച ഞാൻ നാട്ടിലേക്ക് വരുകയാണ്. ഇന്നാണ് ചെകവേര്സിന്റെ ഓണക്കോടി വിതരണം.
                   അതെ നീണ്ട പേരുകളുള്ള ഒരു കൂട്ടം ആൾകാർ ; സമിത്തിനെ ആര്ക്കും അറിയില്ല എന്നാൽ Samith  C Valsalan എല്ലാവര്ക്കും സുപരിചിതൻ ആണ് , അങ്ങനെ facebook  ന്റെ ലോകത്ത് ജീവിക്കുന്ന ഒരുകൂട്ടം നല്ല മനുഷ്യരുടെ കൂട്ടായ്മ അതാണ് കണ്ണൂര് ചെകവേർസ് ; ഞാൻ എങ്ങനെ ഇവിടെ എത്തി എന്ന കഥ പിന്നെ പറയാം .
                   ഓട്ടമത്സരത്തിൽ ആമയോട്  തോല്ക്കാൻ മത്സരിക്കും പോലെ എൻറെ ബസ്‌ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു ,എൻറെ ബസ്‌ സ്ടോപിൽ ബസ്‌ എത്തുമ്പോൾ സമയം 10 മണി ; ഒരു ബാംഗ്ലൂർ കാരന്റെ പത്രാസോടെ ചെവിയിൽ  earphone  ഉം - അല്ലേൽ വേണ്ട എന്നെ വിവരിച്ചാൽ കഥ ബോർ ആവും - അപ്പൊ ഞാൻ ബസ്‌ ഇറങ്ങി വീട്ടിൽ എത്തി കേട്ടോ .
                   അമ്മയുടെ സ്നേഹപ്രകടനത്തിനും അനിയത്തിയുടെ പരിഭവത്തിനും  ശേഷം ഞാൻ വേഗം അഴീക്കൊടെക്ക് പുറപ്പെട്ടു.അപ്പോളും എന്റെ മനസ്സിൽ കുറെ പേരുകൾ  മാറി മുഖങ്ങലാവാൻ പോകുന്നു അല്ലെങ്കിൽ സുഹുര്തുക്കൾ ആകാൻ പോകുന്നു എന്നതായിരുന്നു .
                  2 ബസ്‌  ഒരു ഓട്ടോ , അങ്ങനെ ഒരുവിധം ഞാൻ ആ അമ്മമാരുടെ സദനത്തിൽ എത്തി ചേര്ന്നു, അവിടെ എനിക്കായി ഒരു കൂട്ടം ചേകവന്മാർ കാത്തിരിക്കുന്നുണ്ടായിരുന്നു [പേരെഴുതിയാൽ തികയില്ല ; പണ്ടാരോ പറഞ്ഞപോലെ എല്ലാര്ക്കും ബല്യ ബല്യ പേരപ്പാ !!]
ഒനിച്ചൊരു ഊണ് ; A/C കാബിനു പുറത്തേക്ക്  ശരിക്കും ജീവിതം മനസിലാക്കിയ ഒത്തിരി നല്ല നിമിഷങ്ങൾ ;ഒരേ കഥ പറയുന്ന കണ്ണുകളുമായി ഒത്തിരി അമ്മമാർ
                   തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത  ഇത്തിരി നിമിഷങ്ങൾ  ആയിരുന്നു എല്ലാവര്ക്കും ; ഓര്മപുസ്തകത്തിൽ സൂക്ഷിക്കാൻ ഒരു group  photo ; Gokul Ramesh [Sorry ഗോകുൽ - ഇനി അങ്ങനെ വിളിക്കാം പേരുകൾ  നന്നേ ചെറുതായിരിക്കുന്നു - ബന്ധങ്ങൾ വലുതും ] ന്റെ ബൈകിന്റെ പിറകിൽ  വീട്ടിലേക്ക് വരുമ്പോൾ മനസ് നിറഞ്ഞിരുന്നു - കുറെ തെറ്റുകള്കിടയിൽ ഒരു ശരി ചെയ്തത്കൊണ്ടോ? - ഇന്റർനെറ്റ്‌ കണ്ണികൾക്ക് അപ്പുറത്തേക്ക് സൗഹൃദം വളര്നത്തിന്റെ  സന്തോഷമോ ? .............
 സ്നേഹിക്കാനും സ്നേഹിക്കപെടാനും ഈ ലോകത്ത് നീയും ഞാനും അറിയാതെ ഒത്തിരിപേർ കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവ് ;

Saturday, July 13, 2013

വെക്കേഷൻ

എല്ലാവർഷത്തിലും വിപരീതമായി ഈ വര്ഷത്തിലെ മാർച്ചിനു ഒത്തിരി പ്രത്യേകതകൾ ഉണ്ട് ,ഞാൻ 4 അം ക്ലാസ്സിൽ ആണ് .   എല്ലാ വര്ഷവും വെക്കേഷൻ കഴിഞ്ഞാൽ അടുത്ത ക്ലാസ്സിൽ വന്നിരിക്കാം , എന്നാൽ ഈ വട്ടം അങ്ങനെ അല്ല പുതിയ സ്കൂളിലേക്ക് പോകണം .
ചിലര് നല്ല സന്തോഷത്തിലാണ് ഇനി ചന്ദ്രൻ മാഷും ലേഖ ടീച്ചറും ഉണ്ടാവില്ല 
പുതിയ സ്കൂളിൽ ബസിൽ പോയി വരാം 
ഞങ്ങൾ ചിലര് [ഞാൻ ,ഷെമീമ,പ്രവിത് , കിച്ചു  പിന്നെ നീതുവും ] നല്ല വിഷമത്തിലാണ് നമ്മുടെ ടീം ഇനി ഉണ്ടാവില്ല , എല്ലാരും പല സ്കൂളുകളിൽ 
ആ മാർച്ച്‌ ചൂടിലും ഞങ്ങളുടെ മനസ് തണുത്തിരുന്നു , ആദ്യമായി പിരിയാൻ പോകുന്നു ,ആദ്യത്തെ സ്കൂൾ മാറ്റം ചിന്തിക്കാൻ ഒത്തിരി കാര്യങ്ങൾ ..

ഇന്ന് മാർച്ച്‌ 30 അതെ ഇനി ഒരു ദിവസം കൂടി , ശരിക്കും വിഷമം മനസിനെ ബാധിച്ചിരുന്നു .
ഉച്ചക്കഞ്ഞിക്ക് ശേഷം ജനലിലൂടെ നമ്മുടെ കളിസ്ഥലതെക്ക് നോക്കി നിന്ന എന്നോട് തൊട്ടടുത് വന്നു അതെ സ്ഥലത്തേക്ക് നോക്കി 
 നീതു ചോദിച്ചു "നാളെ ആണ് ലാസ്റ്റ് അല്ലെ  ഇനി നമ്മൾ കാണുമോ ?  , നീ എന്താ എനിക്ക് ഓർമിക്കുവാൻ വേണ്ടി തരുന്ന gift ? "
കീശയിൽ ഭദ്രമായി സൂക്ഷിച്ച ആ സോഡാ മൂടി കൊണ്ട് ഉണ്ടാക്കിയ കളിപ്പാട്ടം അവള്ക്ക് നേരെ നീട്ടി ഞാൻ പറഞ്ഞു "എനിക്ക് ഏറ്റവും പ്രിയപെട്ടത് ,നീ എടുത്തോ ..." 
അത് ഇടതു കൈയ്യിൽ  പിടിച്ച അവൾ അവളുടെ ബാഗിനടുത്തെക്ക് ഓടി , തിരിച്ച വന്നത് ഒരു കൊച്ചു ഡയറിയും ആയിട്ടായിരുന്നു , കഷ്ടിച് 20 പേജ് ഉണ്ടാവുന്ന ഒരു കൊച്ചു ഡയറി,മുകളിലേക്ക് തുറക്കുന്ന സ്പൈറൽ ചെയ്ത് ഒരു കൊച്ചു പുസ്തകംഎന്നും പറയാം, അതിൽ ആദ്യത്തെ പേജിൽ അവൾ അവളുടെ പെരെഴുതിയിട്ടുണ്ടായിരുന്നു ആ പേജ് കീറിയെടുത്ത് പുസ്തകം എനിക്ക്സമ്മാനിചിട്ട് അവൾ പറഞ്ഞു "അച്ഛൻ തന്നതാ,പക്ഷെ നീ എടുത്തോ നിനക്ക് എന്റെ നമ്പർ  എഴുതാലോ ... "
അടുത്ത ദിവസം ഞാൻ അതിൽ ഒത്തിരി നമ്പരുകൾ എഴുതി എല്ലാം അടുത്ത    വീട്ടിലെ ആയിരുന്നു [അന്ന് ലാൻഡ്‌ ഫോണ്‍ വരുന്നതെ ഉണ്ടായിരുന്നുള്ളൂ]

അങ്ങനെ ആദ്യത്തെ സ്കൂൾ മാറ്റം സംഭവിച്ചു , പുതിയ കൂട്ടുകാർ  പുതിയ ലോകം ......
തിരക്കിലെവിടെയോ നഷ്ടപെട്ടപുസ്തകങ്ങളുടെ കൂട്ടത്തിൽ  അങ്ങനെ ആ ഡയറിയും സ്ഥാനം പിടിച്ചു ...








Friday, July 12, 2013

അമ്മേ ഞാൻ വരാം പക്ഷെ ...

പതിവുപോലെ ഇന്നലെ രാത്രിയും ഞാൻ അമ്മയെ വിളിച്ചു ,
ഒത്തിരി സ്നേഹത്തോടെ തുടങ്ങിയ സംസാരം ഇത്തിരി വേദനയോടാണ് അവസാനിച്ചത് ,
ഇന്നലെ ജൂല്ലായ് 12  , ഞാൻ അമ്മയോട വരാമെന്ന് പറഞ്ഞ ദിവസം

അമ്മ : ഹലോ , എന്താ മോനെ സുഖം തന്നെ അല്ലെ ?
ഞാൻ : അതെ അമ്മേ ,
അമ്മ : നീ വരാന്നു പറഞ്ഞിട്ട് വരുന്നില്ലാന്നു  അറിഞ്ഞപ്പോ എന്തോപോലെ ...
ഞാൻ : അത് പിന്നെ അമ്മെ ....

 ആദ്യമായി വാക്കുകൾ  മുറിഞ്ഞു പോവുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു,
എവിടെ ഒക്കെയോ വായിച് ബാക്കി ആക്കിയ പുസ്തകത്തിലെ  വരികൾ ജീവിതം കീഴടക്കിയപോലെ...



















Wednesday, May 15, 2013

ചിതലരിക്കാത്ത ഓര്മയിലെ ഒരേട്‌

ഞാൻ 8ൽ പഠിക്കുന്ന കാലം , എന്റെ അച്ഛൻ ഒരു ബീഡി തൊഴിലാളി ആയിരുന്നു, ഏതൊരച്ചനെയും പോലെ അച്ഛനും എന്റെ ആഗ്രഹങ്ങളെല്ലാം നടത്തിതരുമായിരുന്നു. 
അന്നൊരു ശനിയാഴ്ച ആയിരുന്നു, അച്ഛൻ പനിച് പണിക്ക് പോവാതിരുന്ന നാലാമത്തെ ദിവസം (പണി വെട്ടിച്ചുരുക്കിയ കാരണം തിങ്കളാഴ്ച അവധിയാണ്). അന്ന് വൈകുന്നേരം അച്ഛന്റെ കൂട്ടുകാരാൻ വീട്ടിലേക്ക് വന്നു , അച്ഛന്റെ കയ്യിലേക്ക് 48രൂപ വച്ച് കൊടുത്തിട്ട് പറഞ്ഞു ആ പണിയെടുത്ത ഒരു ദിവസത്തെ കൂലി ആണെന്നു .
പനിച്ചു വിറച്ച കയ്യാൽ അച്ഛൻ അത് വാങ്ങുമ്പോൾ ഞാൻ അറിഞ്ഞു എന്റെ കൊച്ചു കൊച്ചു അഗ്രഹങ്ങൾ പോലും ആ വല്യ മനുഷന്റെ എത്രയോ ദിവസത്തെ അധ്വാനമാണെന്ന് ...

Love you My Dear Dad , Love You So much