Saturday, July 13, 2013

വെക്കേഷൻ

എല്ലാവർഷത്തിലും വിപരീതമായി ഈ വര്ഷത്തിലെ മാർച്ചിനു ഒത്തിരി പ്രത്യേകതകൾ ഉണ്ട് ,ഞാൻ 4 അം ക്ലാസ്സിൽ ആണ് .   എല്ലാ വര്ഷവും വെക്കേഷൻ കഴിഞ്ഞാൽ അടുത്ത ക്ലാസ്സിൽ വന്നിരിക്കാം , എന്നാൽ ഈ വട്ടം അങ്ങനെ അല്ല പുതിയ സ്കൂളിലേക്ക് പോകണം .
ചിലര് നല്ല സന്തോഷത്തിലാണ് ഇനി ചന്ദ്രൻ മാഷും ലേഖ ടീച്ചറും ഉണ്ടാവില്ല 
പുതിയ സ്കൂളിൽ ബസിൽ പോയി വരാം 
ഞങ്ങൾ ചിലര് [ഞാൻ ,ഷെമീമ,പ്രവിത് , കിച്ചു  പിന്നെ നീതുവും ] നല്ല വിഷമത്തിലാണ് നമ്മുടെ ടീം ഇനി ഉണ്ടാവില്ല , എല്ലാരും പല സ്കൂളുകളിൽ 
ആ മാർച്ച്‌ ചൂടിലും ഞങ്ങളുടെ മനസ് തണുത്തിരുന്നു , ആദ്യമായി പിരിയാൻ പോകുന്നു ,ആദ്യത്തെ സ്കൂൾ മാറ്റം ചിന്തിക്കാൻ ഒത്തിരി കാര്യങ്ങൾ ..

ഇന്ന് മാർച്ച്‌ 30 അതെ ഇനി ഒരു ദിവസം കൂടി , ശരിക്കും വിഷമം മനസിനെ ബാധിച്ചിരുന്നു .
ഉച്ചക്കഞ്ഞിക്ക് ശേഷം ജനലിലൂടെ നമ്മുടെ കളിസ്ഥലതെക്ക് നോക്കി നിന്ന എന്നോട് തൊട്ടടുത് വന്നു അതെ സ്ഥലത്തേക്ക് നോക്കി 
 നീതു ചോദിച്ചു "നാളെ ആണ് ലാസ്റ്റ് അല്ലെ  ഇനി നമ്മൾ കാണുമോ ?  , നീ എന്താ എനിക്ക് ഓർമിക്കുവാൻ വേണ്ടി തരുന്ന gift ? "
കീശയിൽ ഭദ്രമായി സൂക്ഷിച്ച ആ സോഡാ മൂടി കൊണ്ട് ഉണ്ടാക്കിയ കളിപ്പാട്ടം അവള്ക്ക് നേരെ നീട്ടി ഞാൻ പറഞ്ഞു "എനിക്ക് ഏറ്റവും പ്രിയപെട്ടത് ,നീ എടുത്തോ ..." 
അത് ഇടതു കൈയ്യിൽ  പിടിച്ച അവൾ അവളുടെ ബാഗിനടുത്തെക്ക് ഓടി , തിരിച്ച വന്നത് ഒരു കൊച്ചു ഡയറിയും ആയിട്ടായിരുന്നു , കഷ്ടിച് 20 പേജ് ഉണ്ടാവുന്ന ഒരു കൊച്ചു ഡയറി,മുകളിലേക്ക് തുറക്കുന്ന സ്പൈറൽ ചെയ്ത് ഒരു കൊച്ചു പുസ്തകംഎന്നും പറയാം, അതിൽ ആദ്യത്തെ പേജിൽ അവൾ അവളുടെ പെരെഴുതിയിട്ടുണ്ടായിരുന്നു ആ പേജ് കീറിയെടുത്ത് പുസ്തകം എനിക്ക്സമ്മാനിചിട്ട് അവൾ പറഞ്ഞു "അച്ഛൻ തന്നതാ,പക്ഷെ നീ എടുത്തോ നിനക്ക് എന്റെ നമ്പർ  എഴുതാലോ ... "
അടുത്ത ദിവസം ഞാൻ അതിൽ ഒത്തിരി നമ്പരുകൾ എഴുതി എല്ലാം അടുത്ത    വീട്ടിലെ ആയിരുന്നു [അന്ന് ലാൻഡ്‌ ഫോണ്‍ വരുന്നതെ ഉണ്ടായിരുന്നുള്ളൂ]

അങ്ങനെ ആദ്യത്തെ സ്കൂൾ മാറ്റം സംഭവിച്ചു , പുതിയ കൂട്ടുകാർ  പുതിയ ലോകം ......
തിരക്കിലെവിടെയോ നഷ്ടപെട്ടപുസ്തകങ്ങളുടെ കൂട്ടത്തിൽ  അങ്ങനെ ആ ഡയറിയും സ്ഥാനം പിടിച്ചു ...








No comments:

Post a Comment