ഞാനും
ഇന്ന് അങ്ങനെ മരണ കിണറിലെ പ്രകടനം കണ്ടു , ശ്വാസം നിലച്ച് പോയ പ്രകടനം.
ശരിക്കും ഒരു നിമിഷം ആലോചിച്ചു പോയി ജീവിക്കാന്‍ വേണ്ടി അല്ലെ അവരും ജീവന്‍
പണയം വച്ച് ഈ കളി കളിക്കുന്നതെന്ന്.
പ്രകടനം കണ്ടു ഞങ്ങള്‍ താഴെ എത്തിയപ്പോള്‍ അവിടെ നിന്നും മൈലാഞ്ചി വില്‍ക്കുന്ന ആളെ ചൂണ്ടി കാണിച്ചു എന്‍റെ മാമന്‍റെ മകന്‍ എന്നോട് ചോദിച്ചു ഇയാള്‍ അല്ലെ സമിത്തേട്ടാ നേരത്തെ ബൈക്ക് ഓടിച്ചത് ?
അതെ അവിടെയും സുറുമ എഴുതിയ കണ്ണുകളും ആയി അതെ ചെറുപ്പക്കാരന്‍ എന്നെ ഇത്തിരി മുമ്പ് വിസ്മയിപ്പിച്ച ആ രൂപം ഇപ്പോള്‍ എന്റെ മുന്നില്‍ വെറും ഒരു മൈലാഞ്ചി വില്പനക്കാരന്റെ രൂപത്തില്‍.
അവന്‍ കാത്തിരിക്കുകയാണ് മരണ കിണറില്‍ നിന്നും വിളിക്കായി അല്ലെങ്കില്‍ മൈലാഞ്ചിക്കായി മുന്നിലേക്ക് നീളുന്ന ഒരു കൈക്കായി.

No comments:
Post a Comment