Tuesday, June 10, 2014

മുത്തപ്പൻ

ഇന്നലെ വൈകുന്നേരം മാമന്റെ വീട്ടില് മുത്തപ്പനായിരുന്നു , ചെണ്ടയുടെ മേളവും മുത്തപ്പന്റെ ആട്ടവും എന്നെ പഴയ ഒരു ഓർമയിലേക്ക് കൂട്ടി കൊണ്ട് പോയി.

അന്നും ഒരു മുത്തപ്പൻ ഉണ്ടായിരുന്നു എന്റെ അടുത്ത വീട്ടിൽ ഇത്തിരി ഭയത്തോടെ ആണ് അന്ന് ഞാൻ മുത്തപ്പനെ കാണാൻ പോയത് - മുത്തപ്പൻ എന്ന് പറയുമ്പോ കയ്യിൽ വാളും ശൂലവും ആയി നിൽക്കുന്ന ഒരാൾ - കണ്ടാൽ ആർക്കാ പേടി ആവാത്തെ അല്ലെ.

വെള്ളാട്ടം കാണുന്നതിനിടയിൽ എന്റെ അടുത്ത് നിന്ന ചേട്ടനോട് ഞാൻ തെല്ലു മടിയോടെ ഞാൻ ചോദിച്ചു "നിങ്ങൾക്ക് മുത്തപ്പനെ പേടി ഉണ്ടോ ?"

അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു "ഇല്ല , വാള് കയ്യിൽ എടുക്കുമ്പോ മാത്രം ഇത്തിരി, നിനക്കോ ? "

"എനിക്കും " - ഉള്ളിൽ ഇത്തിരി അഭിമാനം തോന്നി എന്നേക്കാൾ മൂത്ത ചേട്ടനും മുത്തപ്പനെ പേടി ആണല്ലോ !!

വർഷങ്ങൾ ഒത്തിരി കഴിഞ്ഞിരിക്കുന്നു , ഇപ്പോളും ആ ചെണ്ടയുടെ താളവും മുത്തപ്പന്റെ ആട്ടവും എവിടെയോ ഉള്ളിൽ ഇത്തിരി ഭയം വിതക്കുന്ന പോലെ ഒരു തോന്നൽ ...

No comments:

Post a Comment