Thursday, April 17, 2014

മരണ കിണര്‍

ഞാനും ഇന്ന് അങ്ങനെ മരണ കിണറിലെ പ്രകടനം കണ്ടു , ശ്വാസം നിലച്ച് പോയ പ്രകടനം. ശരിക്കും ഒരു നിമിഷം ആലോചിച്ചു പോയി ജീവിക്കാന്‍ വേണ്ടി അല്ലെ അവരും ജീവന്‍ പണയം വച്ച് ഈ കളി കളിക്കുന്നതെന്ന്.

പ്രകടനം കണ്ടു ഞങ്ങള്‍ താഴെ എത്തിയപ്പോള്‍ അവിടെ നിന്നും മൈലാഞ്ചി വില്‍ക്കുന്ന ആളെ ചൂണ്ടി കാണിച്ചു എന്‍റെ മാമന്‍റെ മകന്‍ എന്നോട് ചോദിച്ചു ഇയാള്‍ അല്ലെ സമിത്തേട്ടാ നേരത്തെ ബൈക്ക് ഓടിച്ചത് ?

അതെ അവിടെയും സുറുമ എഴുതിയ കണ്ണുകളും ആയി അതെ ചെറുപ്പക്കാരന്‍ എന്നെ ഇത്തിരി മുമ്പ് വിസ്മയിപ്പിച്ച ആ രൂപം ഇപ്പോള്‍ എന്റെ മുന്നില്‍ വെറും ഒരു മൈലാഞ്ചി വില്പനക്കാരന്റെ രൂപത്തില്‍.

അവന്‍ കാത്തിരിക്കുകയാണ്‌ മരണ കിണറില്‍ നിന്നും വിളിക്കായി അല്ലെങ്കില്‍ മൈലാഞ്ചിക്കായി മുന്നിലേക്ക് നീളുന്ന ഒരു കൈക്കായി.

Thursday, April 3, 2014

സിലബസിലില്ലാത്ത പാഠം

 അന്നൊക്കെ ഹിന്ദി പീരീഡ്‌ എങ്ങനെ എങ്കിലും കഴിഞ്ഞു പോകണേ എന്നായിരുന്നു പ്രാര്‍ത്ഥന. അല്ലേല്‍ ഹിന്ദി ടീച്ചര്‍ വന്നു കഥ എഴുതാന്‍ പറയും അതും നമ്മള്‍ക് അറിയാത്ത ഹിന്ദിയില്‍, ആകെ അറിയുന്നത് 4 വാക്ക് അത് വച്ച് കഥ എഴുത്ത് നടക്കുമോ ?? - [ അല്ലേലും ഈ ഹിന്ദി എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാ , കഷ്ടപ്പെട്ട് എഴുതുന്നതും പോര അതിന്റെ മുകളില്‍ വരയും ഇടണം ]
          ദിവസങ്ങള്‍ കടന്നു പോയി , ഇത് നമ്മള്‍ക്ക് നടക്കില്ല എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ പുസ്തകം അടച്ചുവച്ച് ഇരിപ്പായി. എങ്ങനെ എങ്കിലും ഹിന്ദി ടീച്ചറുടെ കണ്ണു വെട്ടിച്ചു ഒരു വര്‍ഷം അതായിരുന്നു 7അം ക്ലാസ്സ്‌. അങ്ങനെ ദിവസം കടന്നു പോവുമ്പോഴാണ് എന്റെ ചേച്ചി ഒരിക്കല്‍ ഹിന്ദി പുസ്തകം കാണാന്‍ ഇടയായത്.
          അവള്‍ എന്നോട് ചോദിച്ചു “എന്താ ഈ പേജ് ഒക്കെ ഒഴിച്ച് വിട്ടിരിക്കുന്നത് ?” 4 വാക്ക് കൊണ്ട് കഥയെഴുതാനുള്ള വിഷമം ഞാന്‍ അവളോട് പങ്കുവെച്ചു. അവള്‍ എന്നോട് ചോദിച്ചു “നിനക്ക് മലയാളത്തില്‍ കഥ എഴുതാന്‍ പറ്റുമോ ?”. “അതെളുപ്പമല്ലേ ഇത് ഹിന്ദിയാ ചേച്ചീ” ഞാന്‍ ഉരുളക്ക് ഉപ്പേരി പോലെ ഉത്തരം കൊടുത്തു.
           അവള്‍ എന്നോട് മലയാളത്തില്‍ കഥ എഴുതാന്‍ ആവശ്യപെട്ടു, അവള്‍ പറയേണ്ട താമസം കഥ റെഡി. “ഇനിയോ ?” “ഇനി നീ ഇത് ഹിന്ദിയില്‍ ആക്കിയാല്‍ മതി”. അതൊക്കെ നടക്കുമോ? അറിയാത്ത വാക്ക് എന്നോടോ ടീച്ചറോടോ ചോദിച്ചാല്‍ മതി എന്ന അവളുടെ ഉറപ്പിന്റെ പുറത്ത് ഞാന്‍ ഒരു ശ്രെമം നടത്തി. ടീച്ചറും നല്ല സപ്പോര്‍ട്ട് ആയിരുന്നു. അങ്ങനെ എന്റെ പുസ്തകത്തിലെ ഒഴിഞ്ഞ പേജ് എല്ലാം നിറഞ്ഞു. ഈ കഥ എഴുത്ത് അത്രേം രസമുള്ള ഏര്‍പാടാണെന്ന് ഞാന്‍ അപ്പോള മനസിലാക്കിയത്.
          
          അങ്ങനെ കുട്ടിക്കാലത്ത് ഞാന്‍ ഒരു പാഠം പഠിച്ചു , സിലബസിലില്ലാത്ത പാഠം – ശ്രെമിച്ചാല്‍ നടക്കാത്തതായി ഒന്നും ഇല്ല , ഒന്നെല്ലെങ്കില്‍ മറ്റൊരു വഴി അത് എവിടെയെങ്കിലും ആയി ഉണ്ടാവും

Wednesday, April 2, 2014

അധിനിവേശം


ശരിക്കും ഒരു തിരക്കും ഉണ്ടായിട്ടല്ല , അറിയാത്ത നാട്ടില്‍ അറിയാത്ത കന്നഡയും ഇത്തിരി അറിയുന്ന ഹിന്ദിയും വച്ച് ആ ബാര്‍ബറെ മുടി മുറിക്കാന്‍ പറഞ്ഞു മനസിലാക്കാനുള്ള ഒരേ ഒരു വിഷമം കൊണ്ടാ ഞാന്‍ ഇല്ലാത്ത ലീവിന് നാട്ടില്‍ വന്നപ്പോ മുടി മുറിക്കാന്നു കരുതിയെ ... എനിട്ടോ ????

രാവിലെ തന്നെ സ്ഥിരം ബാര്‍ബര്‍ ഷോപിലേക്ക് പുറപ്പെട്ടു , ആ പോകുന്ന വഴിക്കാ പുതിയ ഒരു ബോര്‍ഡ് എന്റെ കണ്ണില്‍ പെട്ടത് , നമ്മുടെ സ്വന്തം ലാലേട്ടന്റെ ഫോട്ടോ വച്ച ഒരു ബോര്‍ഡ്‌ - അതെ അത് തന്നെ ബാര്‍ബര്‍ ഷോപ്പ് . ഇനി ഇപ്പൊ ടൌണ്‍ വരെ പോവാന്‍ ഒന്നും വയ്യ . രണ്ടു വട്ടം ചിന്തിക്കാതെ ഞാന്‍ അവിടെ കയറി , തീരെ തിരക്കും ഇല്ല , കോളടിച്ചല്ലോ സമയവും ലാഭം തന്നെ.

വേഗം പോയി തിരിയുന്ന കസേരയില്‍ സ്ഥാനം പിടിച്ചു, കഴുത്തിനു ചുറ്റും തുണി കെട്ടുന്നതിനിടയില്‍ ആ പയ്യന്‍ ചോദിച്ചു "കൈസ കട്ട് കരേഗ ബായ് .."