Tuesday, July 19, 2016

വിശപ്പ്‌

ഞാന്‍ മാര്തഹള്ളി വിശന്നു വലഞ്ഞു നില്കുകയായിരുന്നു ഇനി ഒരു ജ്യൂസ്‌ എങ്കിലും കുടിക്കാതെ മുന്നോട്ട് പോവാന്‍ ആവില്ല എന്ന അവസ്ഥ , ഞാന്‍ ഒരു മലയാളി ജ്യൂസ്‌ സെന്റെറില്‍ കയറി , അവിടെ കണ്ട വിലകൂടിയ ഒരു ജ്യൂസ്‌ തന്നെ ഓര്‍ഡര്‍ ചെയ്തു. അത് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു അമ്മയും കുഞ്ഞും വന്നു എന്റെ നേരെ കൈ നീട്ടിയത്, എനിക്ക് ശരിക്കും ദേഷ്യം ആണ് വന്നത് ഭക്ഷണം കഴിക്കാനും അനുവദിക്കില്ല നാശങ്ങള്‍ എന്ന് മനസ്സില്‍ ആലോചിച്ചു ഞാന്‍ നിഷേധ സ്വരത്തില്‍ തലയാട്ടി, ഒന്നും പറയാതെ അവര്‍ തിരിഞ്ഞു നടന്നു. ഞാന്‍ ജ്യൂസ്‌ സെന്റെറില്‍ കാശ് കൊടുക്കുമ്പോള്‍ വയറു നിറഞ്ഞെങ്കിലും മനസ് നിറയാത്ത അവസ്ഥ. ബാക്കി വന്ന കാശിനു ഒരു ബിസ്കെട്ടും വാങ്ങി ഞാന്‍ ആ അമ്മയെയും കുഞ്ഞിനേയും തേടി നടന്നു. അവര്‍ കുറച്ചകലെ വേറെ ഒരാളുടെ മുന്നില്‍ കൈ നീട്ടുകയായിരുന്നു, അയാളുടെ അവഗണനയും സഹിച്ചു നടന്ന ആ കുഞ്ഞിന്‍റെ കയ്യിലേക്ക് ഞാന്‍ ആ ബിസ്കെറ്റ് വച്ച് കൊടുത്തു , ഒരു ചിരി തിരിച്ചൊരു ചിരി.
തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ ഒരു മനുഷ്യന്‍ ആവുകയായിരുന്നു അഥവാ ഞാന്‍ എന്റെ തന്നെ ഹീറോ ആവുകയായിരുന്നു, വിശപ്പ്‌ സ്വയം അനുഭവിച്ചത് കൊണ്ടാണോ ആ സഹജീവിയുടെ വിശപ്പ്‌ എന്നെയും വേട്ടയാടിയത് എന്നെനിക്കറിയില്ല. ഞാന്‍ കാരണം ആ കുട്ടി ചിരിച്ചപ്പോള്‍ കിട്ടിയ സന്തോഷം അത് പറഞ്ഞറിയിക്കാന്‍ പറ്റുമെന്ന് തോനുന്നില്ല. ഇനി ഒരിക്കലും കാണാന്‍ സാധ്യത ഇല്ലാത്ത ഏതോ ഒരു കുട്ടിയുടെ (stranger ഇതിനെക്കാള്‍ നല്ല വാക്ക് മലയാളത്തില്‍ ഉണ്ടെന്നു തോനുന്നില്ല) നിറഞ്ഞ കണ്ണുകളില്‍ ഒരു പുഞ്ചിരി വിരിയിക്കാന്‍ എനിക്ക് പറ്റിയെങ്കില്‍ ഞാന്‍ കരുതുന്നു അത് തന്നെയാണ് ഏറ്റവും വല്യ പുണ്യം.

നേര്ച്ചപെട്ടിയില്‍ ഇടുന്ന പണം പുറത്തുള്ള പാവങ്ങള്‍ക്ക് കൊടുക്കാന്‍ നിങ്ങള്‍ക്ക് പറ്റിയാല്‍ നിങ്ങള്‍ തന്നെയാണ് ദൈവം ... (y).