ലാബ് എക്സാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് എനിക്ക് ആ കാള്‍ വന്നത് . അതെ അത് SESAMEല്‍ നിന്നായിരുന്നു ,ഞാൻ സെലക്ട് ആയിരിക്കുന്നു എന്ന വാര്‍ത്ത. ജോലി കിട്ടിയ സന്തോഷ വാർത്ത പറയാൻ വീട്ടിൽ എത്തുമ്പോഴെക്കും അവിടെ എന്നെ വരവേറ്റത് HCL നിന്നുള്ള Appointment Letter ആയിരുന്നു.
അതെ ഇത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട തീരുമാനങ്ങളിൽ ഒന്നാവും എന്ന കാര്യത്തിൽ സംശയം ഇല്ല. HCL ഒത്തിരി കേട്ടിട്ടുണ്ട് എന്റെ കോളേജിലെ കമ്പ്യൂട്ടറിന്റെ മുകളിൽ പോലും ആ പേരുണ്ട്. SESAME കേട്ടിട്ടില്ല, ജോലി കിട്ടിയാൽ കേരളത്തിൽ ആവും അത്ര മാത്രം അറിയാം.മലയാളം പറഞ്ഞു ജീവിക്കാം എന്ന ഒരേ ഒരു കാരണത്തിന് വേണ്ടി ഞാൻ HCL നിന്നും വന്ന ഓഫർ ലെറ്ററിനോട് മുഖം തിരിച്ച് SESAMEലേക്ക് വന്നു.
May 20 - പരശുറാം എക്സ്പ്രെസ്സിൽ 9 മണി ആവുമ്പോൾ തന്നെ ഞാൻ ഓഫീസിൽ എത്തി. ആദ്യത്തെ വർക്കിംഗ് ഡേ നവീൻ,ശിൽപ,ജംഷീർ അങ്ങനെ കുറച്ച് പുതിയ മുഖങ്ങൾ. ഞാൻ വന്നത് ഒറ്റയ്ക്കായിരുന്നില്ല. ശ്യാം എന്റെ സഹപാഠി അവനും ഉണ്ടായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ വർക്കിംഗ് ഡേ അവിസ്മരനീയമാക്കാൻ.
പിന്നീട് ഒരു മാസം അത് ഓഫീസിലെ ട്രെയിനിംഗ് ആയിരുന്നു , അതിനെ പറ്റി പറയാൻ ആണേൽ അമൃത മെസ്സും തലയിൽ കയറാത്ത ഡെബിടും ക്രെഡിടും. ഒരു മാസം പോയതറിഞ്ഞില്ല. ഇനി ഉള്ള ട്രെയിനിംഗ് സൈറ്റിൽ [അതായത് കോപെററ്റീവ് ബാങ്ക്] ആണ്. അത് തൃശൂർ അവിടേം എന്റെ കൂടെ ശ്യാം ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ ഓണ്‍ സൈറ്റ് ട്രെയിനിങ്ങിനായി തൃശ്ശൂരിൽ എത്തി. അവിടെ ജംഷീറും സൂരജും ഒക്കെ ഉണ്ടായിരുന്നു.
തൃശൂർ ജീവിതം ആദ്യത്തെ കുറച്ച് കാലം ശരിക്കും വിഷമം പിടിച്ചതായിരുന്നു. ബാങ്കുകാർ പറയുനത് എനിക്കും ഞാൻ പറയുനത് അവര്കും മനസിലാവാത്ത കാലം. പുതുമയുടെ കാലം മാറി ശരിക്കും സർവീസ് എഞ്ചിനീയർ അയപ്പൊഴെക്കും ഞാൻ തൃശ്ശൂരിനെ വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ഒത്തിരി നല്ല ആളുകൾ, ഓരോ ബാങ്കിൽ പോവുമ്പോളും ഒരു കുടുംബവീട്ടിൽ പോവുന്ന പ്രതീതി ആയിരുന്നു. ആളുകൾ അത്ര മാത്രം അടുത്തിരുന്നു. ആ ലോകം ശരിക്കും ആസ്വദിച്ച് വരുമ്പോളാണ് അത് സംഭവിച്ചത്.
ഏപ്രിൽ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച , ചേട്ടൻ ഗൾഫിൽ നിന്നും വന്നതിന്റെ തിരക്കിലായിരുന്നു ഞാൻ. ഓഫീസിൽ നിന്നും പെട്ടന്നൊരു കാൾ രയ്പുരിലെക്ക് പോവാൻ. കാൾ കട്ട് ചെയ്ത് ഞാൻ ആദ്യം ചെയ്തത് ഇന്ത്യയുടെ മാപ് എടുത്ത് സ്ഥലം കണ്ടെത്തുകയായിരുന്നു. പേടിക്കാൻ ഒത്തിരി കാരണങ്ങൾ ഉണ്ടായിരുന്നു മാവോയിസ്റ്റ്, അറിയാത്ത നാട്,അറിയാത്ത ഭാഷ. പറഞ്ഞ വാക്കു മാറ്റി പറയാൻ ഉള്ള മടി കൊണ്ടോ എന്തോ ഞാൻ പോവാൻ ഉള്ള തീരുമാനത്തിൽ ഉറച്ചു നിന്നു.
പിന്നീട് തൃശ്ശൂരിൽ ഒരാഴ്ച - അടുത്തിടപഴകിയ ഒരുപാടു ബാങ്കുകാർ,Friends എല്ലാരോടും വിട പറഞ്ഞു ശനിയാഴ്ച തൃശൂർ കണ്ണൂര്Passengerൽ നാട്ടിലേക്ക് വരുമ്പോളാണ് എത്രയോ വർഷത്തിനു ശേഷം ചുരുട്ടി വരച്ച് മുകളിൽ വരയിടുന്ന ഭാഷ ആദ്യമായി വായിക്കാൻ ശ്രെമിച്ചത്. ഒത്തിരി കഷ്ടപ്പെട്ട് അത് വായിച്ചെടുത്തപ്പോൾ മനസ്സിൽ ഒത്തിരി സന്തോഷം തോന്നി, ഇത്തിരി ആത്മവിശ്വാസവും.
അങ്ങനെ വിഷുവിന്റെ പടക്കവും പൊട്ടിച്ച് ഞാൻ Raipur ലേക്ക് വണ്ടി കയറി. അതെ ഒന്നര ദിവസത്തെ യാത്ര, ഇതുവരെ കാണാത്ത നാടുകളിലൂടെ ഉള്ള ഒരു യാത്ര. മുന്നിലൂടെ നടന്നു പോയ ഓരോ ആളെയും ഞാൻ അറിയാതെ ഭയപെട്ടിരുന്നു. അങ്ങനെ Raipur ൽ എത്തിയപ്പോൾ അവിടെ എന്നെയും കാത്ത് ശ്യാം ഉണ്ടായിരുന്നു. പിന്നീട് ഒരു 4 മാസം അത് അങ്ങനെ അങ്ങ് പോയി എന്ന് പറയാൻ പറ്റില്ല. VB പഠിച്ചതും പിന്നെ നടന്ന പ്രോഗ്രാമർ ടെസ്റ്റിൽ പാസ്സായതും എല്ലാം അവിടെ പോയത് കൊണ്ടാണെന്ന് ചിലപ്പോളൊക്കെ തോനാറുണ്ട്. നാട്ടിലെക്കെത്താൻ പ്രോഗ്രാമർ ആവണം എന്ന അവസ്ഥ - അത്, പഠിക്കാൻ വല്ലാത്ത ഒരു ഊർജം തന്നെ ആയിരുന്നു.
അങ്ങനെ ഒരു വര്ഷത്തിനു ശേഷം ആഗസ്റ്റ് 25നു ഞാനും പ്രോഗ്രാമർ ആയി. പിന്നീടു അർബൻ ബാങ്കുകളും RBI റിപ്പോർട്ട് ഒക്കെ ആയി 2 വർഷം. ഒരു മാറ്റം ആഗ്രഹിച്ചപ്പോലായിരുന്നു ആദ്യത്തെ ഇന്റർവ്യൂ - അതിലെ HR റൗണ്ട് ഞാൻ വെറും ഡിപ്ലോമക്കരാൻ ആണെന്ന് ഓർമിപിച്ചു.
അങ്ങനെ BCA പഠിക്കാൻ തീരുമാനിച്ചു, അങ്ങനെ പഠിച്ചു ഡിഗ്രിക്കാരൻ ആവാം എന്ന് കരുതി ഇരിക്കുമ്പോളാണ് SESAMEൽ നിന്നും Banglore[IT ക്കാരുടെ സ്വപ്നനഗരം] ലേക്ക് ഒരു ഓഫർ വന്നത്. പിന്നീടൊരു മാസം അത് ശരിക്കും പരിശ്രെമത്തിൻറെതായിരുന്നു എന്നിട്ടും ആദ്യം പരാജയം ആയിരുന്നു ഫലം - അവസരം 2 വട്ടം വരുമോ എന്ന് ചോദിച്ചാൽ ഇപ്പോളും എനിക്കറിയില്ല. പക്ഷെ എന്റെ മുന്നിൽ അത് വന്നു അതിനു പിന്നിലും പറയാൻ വല്യ കഥകൾ ഉണ്ട്. എനിക്ക് വേണ്ടി പരിശ്രെമിച്ച കുറെ നല്ല മനസുകളുടെ കഥ. അങ്ങനെ ഞാൻ ബംഗ്ലൂരിലെത്തി - ഒരു വർഷം - ഇപ്പോളും ഞാൻ sesameന്റെ ഭാഗം ആണ് ഇതാ ഇന്ന് ഈ വൈകുന്നേരം വരെ മാത്രം.
പറയാൻ ആണേൽ ഇനീം ഉണ്ട് ടിക്കറ്റ് എടുക്കാതെ പടം കണ്ട കൈരളി തീയേറ്ററും, പരശുരാം എക്സ്പ്രസ്സ് തന്ന ഒത്തിരി സുഹൃത്തുക്കളും അങ്ങനെ അങ്ങനെ ഒരുപാടു കാര്യങ്ങൾ.....
എല്ലാ കഥ എഴുതുമ്പോളും അത് അവസാനിപ്പിച്ച് ഒരു വട്ടം വായിക്കാൻ വല്ലാത്ത ഒരു കൊതി തോനാറുണ്ട്. ചിലപ്പോ ഇത് കഥയല്ലാത്തത് കൊണ്ടാവാം എങ്ങനെ അവസാനിപ്പിക്കണം എന്നെനിക്കറിയില്ല.
നാലര വർഷം മുമ്പ് ഞാൻ എടുത്ത ആ ചെറിയ തീരുമാനം ഒരു വലിയ ശരി ആയിരുന്നു.

No comments:
Post a Comment